
1. ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയില്‍ ഇൻഡസ്ട്രിയല്‍ റോബോട്ടിക്സ് ആൻഡ് ഡിജിറ്റല്‍ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ എന്ന ട്രേഡില്‍ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താല്‍കാലികമായ ഒരു ഒഴിവിലേക്ക് (എസ്.സി കാറ്റഗറി) ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
മെക്കാനിക്കല്‍/ ഇൻഡസ്ട്രിയല്‍/ മെക്കട്രോണിക്സ് ആട്ടോമേഷൻ & റോബോട്ടിക്സ് / ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രിക്കല്‍ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കില്‍ എൻജിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ ഈ വിഷയത്തിലേതെങ്കിലും ഒന്നില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ N.T.C അല്ലെങ്കില്‍ N.A.C യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ മേയ് 11 ന് ഉച്ചയ്ക് 2 ന് അസല്‍ സർട്ടിഫിക്കറ്റുകളുമായി ഗവ. ഹൈസ്കൂള്‍ കോമ്പൗണ്ടില്‍ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാള്‍ മുൻപാകെ ഹാജരാകണം. ഫോണ്‍: 04712459255.
2. ഗസ്റ്റ് അധ്യാപക ഒഴിവ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യവട്ടം സർക്കാർ കോളേജില്‍ അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാർഥികള്‍ അസല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 12 ന് രാവിലെ 10.30 ന് പ്രിൻസിപ്പല്‍ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471-2417112, 9188900161.
3. സീനിയർ റസിഡന്റ്
തൃശൂർ ഗവ. ഡെന്റല്‍ കോളേജിലെ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തില്‍ സീനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 73,500 രൂപ വേതനത്തില്‍ നിയമനം നടത്തുന്നതിനായി പ്രിൻസിപ്പാലിന്റെ ചേമ്പറില്‍ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തില്‍ പി.ജിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികള്‍ ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി മേയ് 11 രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം
4. ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
മലയിൻകീഴ് എം.എം.എസ് ഗവണ്‍മെന്റ് ആർട്സ് ആന്റ് സയൻസ് കോളേജില്‍ കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, ഫിസിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ് നികത്തുന്നതിനുള്ള അഭിമുഖം മേയ് 12 മുതല്‍ 18 വരെ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖല ഓഫീസില്‍ ഗസ്റ്റ് ലക്ചറർമാരുടെ പാനലില്‍ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ രജിസ്ട്രേഷൻ നമ്പർ, യോഗ്യത, ജനനതീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2282020.
5. കെക്സ്കോണില്‍ ടാലി ക്ലർക്ക്
തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോണ്‍ ആസ്ഥാനത്ത് ടാലി ക്ലർക്ക് തസ്തികയിലേക്ക് കെക്സ്കോണില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർ, അവരുടെ ആശ്രിതർ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. വെള്ള പേപ്പറില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍ എന്നിവ സഹിതം [email protected] ലോ കെക്സ്കോണില്‍ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 വൈകുന്നേരം 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2320771.







