
കോട്ടയം: കോട്ടയം-കുമരകം റോഡിൽ പള്ളിച്ചിറയ്ക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്ന് അരിയുമായി എത്തിയ ചരക്ക് ലോറി ചൂളപ്പടി പാലം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ടുരുണ്ടതോടെയാണ് അപകടമുണ്ടായത്. പിന്നാലെ വന്ന കാറിലും ബൈക്കിലും ലോറി ഇടിച്ചു. തുടർന്ന് എത്തിയ മറ്റൊരു കാറും അപകടത്തിൽപ്പെട്ടു.
ലോറി പിന്നോട്ട് വരുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികൻ സമയോചിതമായി വാഹനത്തിൽ നിന്ന് ചാടിയതിനാൽ വലിയ അപകടം ഉണ്ടായില്ല. ബൈക്ക് ലോറിയുടെ അടിയിൽ കുടുങ്ങി. ചേർത്തലയിൽ നിന്ന് എത്തിയ കാറിനാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. രക്ഷപ്പെട്ട ബൈക്ക് യാത്രികൻ ചെങ്ങളം സ്വദേശിയാണ്.
വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ടവർക്കാർക്കും ഗുരുതര പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







