Spread the love

കോട്ടയം: എരുമേലി ചരളയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൊരട്ടി ആലക്കാപറമ്പിൽ എ.ജെ. സുരേഷ് (40), എരുമേലി തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്‌മത്തുള്ള (16) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന സുകുമാരൻ (55), ബാബു (60) എന്നിവർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. എരുമേലി-മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസവും അനുഭവപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group