
കോട്ടയം: കോട്ടയം നഗരം വീണ്ടും തെരുവ് നായക്കളുടെ പിടിയിൽ. ഈയിടെ 2 പേർക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞദിവസം വഴിയാത്രക്കാരായ രണ്ടു പേര്‍ക്കാണ് നായയുടെ കടിയേറ്റത്. തിരുനക്കര സ്വകാര്യബസ് സ്റ്റാന്‍ഡില്‍ പാലാ ചെമ്പകശേരിയില്‍ സന്തോഷിനാണ് നായയുടെ കടിയേറ്റത്.
തിരുനക്കര ഗാന്ധി സ്ക്വയറില്‍ വച്ചു മീനടം തകിടിയേല്‍ അഖിലിനും കടിയേറ്റു. ആളുകള്‍ ഏറെ എത്തുന്ന ഇടങ്ങളായ തിരുനക്കര ബസ്സ്റ്റാന്‍ഡ്, നാഗമ്പടം ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, ശാസ്ത്രി റോഡ്, നഗരത്തിലെ പ്രധാന വെയിറ്റിംഗ് ഷെഡുകള്‍ എന്നിവിടങ്ങളിലെല്ലാം നായ ശല്യം രൂക്ഷമാണ്.
നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍നിന്നു റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കിറങ്ങാനുള്ള നടപ്പാത തെരുവുനായ്ക്കളുടെ വിശ്രമ കേന്ദ്രമാണ്. റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും തിരക്കിട്ടു യാത്ര ചെയ്യുന്നവര്‍ നടപ്പാതയില്‍ വിശ്രമിക്കുന്ന നായ്ക്കളെ ചവിട്ടി കടിയേല്‍ക്കുന്നത് പതിവു സംഭവവുമാണ്.
ഇരുചക്ര വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരുമാണ് തെരുവുനായ ശല്യത്തില്‍ ഏറെ ബുദ്ധിമുട്ടുന്നത്. റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ ആക്രമണത്തിന് കാല്‍നടയാത്രക്കാരും ഇരുചക്രവാഹനക്കാരും ഇരയാകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും തെരുവുനായ നിയന്ത്രണം വന്ധ്യംകരണം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഭക്ഷണാവശിഷ്ടങ്ങള്‍ പൊതുവിടങ്ങളില്‍ നിക്ഷേപിക്കുന്നതാണ് തെരുവുനായ ശല്യം രൂക്ഷമാകാനുള്ള പ്രധാന കാരണം. സ്കൂള്‍ തുറക്കാന്‍ ഇനി അധികം ദിവസങ്ങളില്ല. തെരുവുനായകള്‍ ഇങ്ങനെ പെരുകുന്നത് സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയും സുരക്ഷിതമല്ലാതാക്കും.







