Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.എന്‍. വാസവന്റെ തോല്‍വിയില്‍ പാര്‍ട്ടി അന്വേഷണം വരും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ടെത്തി പ്രവര്‍ത്തനം വിലയിരുത്തിയ മണ്ഡലമാണ് ഏറ്റുമാനൂര്‍.
മണ്ഡലത്തിലെ വികസന നേട്ടങ്ങളും സമുദായ വോട്ടുകളുടെ പിന്‍ബലവും വാസവനെ വീണ്ടും വിജയിപ്പിക്കുമെന്നായിരുന്നു സി.പി.എം. പ്രതീക്ഷ. എന്നാല്‍, പാര്‍ട്ടി വോട്ടുകളും സമുദായ വോട്ടുകളും കൂട്ടത്തോടെ നാട്ടകം സുരേഷിന് ലഭിച്ചു.

video
play-sharp-fill

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും യു.ഡി.എഫിനെ പിന്തുണച്ചതിന്റെ ഞെട്ടലില്‍ നിന്നു വാസവനും കൂട്ടരും മുക്തരായിട്ടില്ല. എക്കാലവും പാര്‍ട്ടി കോട്ടകളായിരുന്ന കുമരകവും തിരുവാര്‍പ്പും അയ്മനവും മാറി ചിന്തിക്കുമെന്ന് പാര്‍ട്ടി സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നുമില്ല. മണ്ഡലത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഏക പഞ്ചായത്തായ തിരുവാര്‍പ്പ് പഞ്ചായത്തിലും ലീഡ് നാട്ടകം സുരേഷിനായിരുന്നു.

ഈ പഞ്ചായത്തുകളെ സേഫ്സോണായി കണ്ട് അതിരമ്പുഴ, ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര, നീണ്ടുര്‍ മേഖലകളില്‍ വി.എന്‍.വാസവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും തിരിച്ചടിയായി എന്ന വിലയിരുത്തല്‍ ഉണ്ട്. ഏറ്റുമാനൂര്‍ നഗരസഭയും എല്ലാ പഞ്ചായത്തുകളും നാട്ടകം സുരേഷിനെ പിന്തുണച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ നിന്നു പിന്തുണ ലഭിക്കുമെന്നായിരുന്നു വാസവന്റെയും സി.പി.എമ്മിന്റെയും കണക്കുകൂട്ടല്‍. അതേസമയം, ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ആവിഷ്‌കരിച്ച അതേ തന്ത്രങ്ങളാണ് നിയമസഭയിലും യു.ഡി.എഫ്. പയറ്റിയത്.
പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലെല്ലാം വിള്ളല്‍ വീഴ്ത്തിയാണ് അന്ന് പി.കെ. വൈശാഖ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിള്ളല്‍ അടയുമെന്ന സി.പി.എം. പ്രതീക്ഷയും തകര്‍ക്കപ്പെട്ടതോടെ വാസവന്റെ പരാജയം ദയനീയമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്തുകളില്‍ നിന്നും ഏറ്റുമാനൂര്‍ നഗരസഭയില്‍ നിന്നുമായി യു.ഡി.എഫിനു പതിനായിരത്തിലേറെ ഭൂരിപക്ഷം നേടാനായാല്‍, തിരുവാര്‍പ്പ്,കുമരകം മേഖലകളില്‍ നിന്നു വാസവന്‍ നേടാനിടയുള്ള മേല്‍ക്കൈ തടയാമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ഇതേ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്.

യു.ഡി.എഫ്. കണക്കുകൂട്ടിയതുപോലെ ആദ്യ ഘട്ടത്തില്‍ പതിനായിരത്തിനു മേല്‍ ഭൂരിപക്ഷം ലഭിച്ചതിനൊപ്പം പടിഞ്ഞാറന്‍ മേഖലയും നാട്ടകം സുരേഷിനൊപ്പം നിന്നു. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷന്‍ തെരഞ്ഞെടുപ്പില്‍ കണ്ടതിനു സമാനമായിരുന്നു വോട്ടിങ്ങ് പാറ്റേണ്‍ ആണ് പ്രകടമായത്.