Spread the love

ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിലും അമൃത്‌സറിലും മണിക്കൂറുകള്‍ക്കിടെ രണ്ട് സ്ഫോടനങ്ങള്‍. ജലന്ധറിലെ ബി.എസ്.എഫ് ഫ്രണ്ടിയര്‍ ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

video
play-sharp-fill

ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് സംഘടന ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന.

ജലന്ധര്‍ സ്ഫോടനത്തിന് പിന്നാലെയാണ് അമൃത്‌സറിലെ ഖാസ കന്റോണ്‍മെന്റ് മേഖലയിലും രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. സൈനിക പ്രാധാന്യമുള്ള മേഖലയായതിനാല്‍ അതീവ ഗൗരവത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ട് സ്ഥലങ്ങളിലും ഫോറന്‍സിക് സംഘവും പോലീസ് ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തി. തുടര്‍ച്ചയായി നടക്കുന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group