Spread the love

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 180 പേർക്കെതിരെ പൊലീസ് കേസെടുത്തു. 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

video
play-sharp-fill

റോഡ് ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായതായും തുടർന്ന് പ്രദേശത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടതായും പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.

സംഘർഷത്തിലും ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. എൽഡിഎഫ് പ്രവർത്തകരായ പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണൻ, എ.വി. സുനിത, എ.വി. ശ്രീരാഗ്, സി. ശ്രീരാഗ്, ടി. ശരത് എന്നിവർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി.പി. ദാമോദരൻ സ്മാരക മന്ദിരം തകർത്തതായും പരാതി ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group