Spread the love

ഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പർ കിങ്‌സും നേർക്കുനേർ.

video
play-sharp-fill

അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ അക്സർ പട്ടേല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി ടീമിലേക്ക് തിരിച്ചെത്തിയതാണ് ഡല്‍ഹി നിരയിലെ പ്രധാന മാറ്റം.

കെയ്ല്‍ ജാമിസണ് പകരം എൻഗിഡി അന്തിമ ഇലവനില്‍ ഇടംപിടിച്ചു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു എൻഗിഡിക്ക് പരിക്കേറ്റത്. മറുഭാഗത്ത് ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
അഖീല്‍ ഹൊസൈൻ, ഗുർജപ്‌നീത് സിങ് എന്നിവരെ ചെന്നൈ ടീമില്‍ ഉള്‍പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാൻ റോയല്‍സിനെയും മുംബൈ ഇന്ത്യൻസിനെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. എങ്കിലും സ്വന്തം തട്ടകമായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ മോശം ഫീല്‍ഡിങ് ഡല്‍ഹിക്ക് തലവേദനയാണ്.

ഈ ടൂർണമെന്റില്‍ ഇതുവരെ 16 ക്യാച്ചുകളാണ് ഡല്‍ഹി താരങ്ങള്‍ കൈവിട്ടത്. 65.2 ശതമാനം എന്ന ഫീല്‍ഡിങ് എഫിഷ്യൻസി ടൂർണമെന്റിലെ തന്നെ ഏറ്റവും മോശം കണക്കാണ്. പ്ലേ ഓഫ് ബെർത്ത് ലക്ഷ്യമിടുന്ന ഇരു ടീമുകള്‍ക്കും ഇന്നത്തെ ജയം നിർണായകമാണ്.