Spread the love

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്താനാകില്ലെന്ന് വി കെ സനോജ്. ജില്ലയിലെ ചില ഇടങ്ങളിൽ വിമതർ വിജയിച്ചതുകൊണ്ട് പാർട്ടി തകരില്ലെന്നും സിപിഐഎം ഈ സാഹചര്യം അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

കോൺഗ്രസ് അനുകൂല തരംഗമാണ് പല മണ്ഡലങ്ങളിലും ഇടതുപക്ഷ വോട്ടുകളിൽ ഇടിവുണ്ടാക്കാൻ കാരണമായതെന്ന് വി കെ സനോജ് പറഞ്ഞു. മട്ടന്നൂരിൽ ഉൾപ്പെടെ വോട്ട് കുറഞ്ഞത് യുഡിഎഫ് അനുകൂല സാഹചര്യത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

പയ്യന്നൂരും തളിപ്പറമ്പിലും സംഘടനാപരമായ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടിയായെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്നും വി കെ സനോജ് പറഞ്ഞു. പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോയാൽ ഡിവൈഎഫ്‌ഐ ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group