
തിരുവനന്തപുരം: എൻ.പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്കനടപടി.
മാധ്യമങ്ങളോട് അനുമതിയില്ലാതെ സംസാരിച്ചെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് ഒൻപതാം തവണയും നടപടി. ഇതേ കാര്യത്തിന് പ്രശാന്തിനെ എട്ടാം തവണ സസ്പെൻഡ് ചെയ്ത് ഇന്നലെ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു.
കേരളത്തിലെ ലോട്ടറി വില്‍പ്പനയെ കുറിച്ച് ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് ഇത്തവണത്തെ നടപടി. തുടർച്ചയായി അച്ചടക്കനടപടികളുടെ പേരില്‍ സസ്പെൻഷൻ നീട്ടിക്കൊണ്ട് പോവാനാണ്, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്നേയുള്ള അച്ചടക്കനടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സർക്കാർ നടപടിയെ എൻ പ്രശാന്ത് പരിഹസിച്ചു. ചീഫ് സെക്രട്ടറിക്കാണോ, പരാജയപ്പെട്ട മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് പരിഹസിച്ചു. എട്ടാമത്തെ കുറ്റപത്രം നല്‍കിയ മുഖ്യമന്ത്രി പിറ്റേന്ന് തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നും, അതിനുശേഷവും നടപടിയെടുക്കാൻ ‘മാനസിക വൈകല്യം’ വേണമെന്നും അദ്ദേഹം കുറിച്ചു.
ചീഫ് സെക്രട്ടറി ഡോ. ജയതിലകിനാണോ അതോ മുഖ്യമന്ത്രിക്കാണോ ഈ പ്രത്യേക അസ്വാസ്ഥ്യം എന്ന് അറിയില്ലെന്നും, ആർക്കായാലും ‘ഗെറ്റ് വെല്‍ സൂണ്‍’ നേരുന്നുവെന്നും ആയിരുന്നു പ്രശാന്തിന്റെ കുറിപ്പ്.







