Spread the love

കണ്ണൂർ: സിപിഎമ്മിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. ദയനീയ പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഇ.പി.

video
play-sharp-fill

ജയരാജന്റെ മകൻ ഇപി ബിജോയ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് ജെയ്സന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചു’ എന്ന ജെയ്സന്റെ പരിഹാസം പാർട്ടിയിലെ ആഭ്യന്തര കലഹം തെരുവിലേക്ക് എത്തുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാർത്ഥിയാക്കിയതും അതിനെത്തുടർന്ന് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടതും പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഫലം വ്യക്തമാക്കുന്നു.

തളിപ്പറമ്പ് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പതിനാലായിരത്തിലധികം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദൻ ലീഡ് ചെയ്യുകയാണ്.

ഒമ്പത് വർഷം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 25 വർഷത്തിലേറെ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ച ടി.കെ. ഗോവിന്ദനെ പാർട്ടി പുറത്താക്കിയതാണ് തിരിച്ചടിയായത്.

എം.വി. ഗോവിന്ദന്റെ കുടുംബവാഴ്ചയ്ക്കെതിരെ കലാപക്കൊടി ഉയർത്തിയാണ് അദ്ദേഹം യുഡിഎഫ് പാളയത്തിലെത്തിയത്. സി.പി.എമ്മിന്റെ ആധികാരിക ഭൂരിപക്ഷം ഇല്ലാതാക്കി മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്കുള്ളില്‍ വലിയ അസംതൃപ്തിക്ക് കാരണമായെന്നും, സ്വന്തം തട്ടകത്തില്‍ പോലും പ്രവർത്തകരുടെ പിന്തുണ ഉറപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ബിജോയിയുടെ പോസ്റ്റ് അടിവരയിടുന്നു.

കണ്ണൂരിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ എം.വി. ഗോവിന്ദന്റെ നിലപാടുകള്‍ക്കെതിരെ വലിയൊരു വിഭാഗം അണിനിരക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് തളിപ്പറമ്പിലെ ഈ അട്ടിമറി വിജയം.

പാർട്ടിക്കുള്ളിലെ കുടുംബാധിപത്യത്തിനെതിരെ പരസ്യമായ പോര് തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.