
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ.വി.എമ്മിലെ വോട്ടെണ്ണൽ തുടങ്ങി.
സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കെ മുരളീധരൻ വട്ടിയൂർക്കാവിൽ ലീഡ് ചെയ്യുന്നു. തൊടുപുഴയിൽ അപു ജോൺ ജോസഫ് ലീഡ് ചെയ്യുന്നു.
പറവൂരിൽ വി ഡി സതീശൻ മുന്നിൽ. പേരാവൂരിൽ സണ്ണി ജോസഫ് മുന്നിൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മുന്നിലാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഫലസൂചനയിൽ യുഡിഎഫ് മുന്നിൽ. എൻ ഡി എ നാല് സീറ്റുകളിൽ മുന്നിലാണ്.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകള്‍ എണ്ണി തുടങ്ങി.
9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്.
അതിനിടെ, കളമശേരി മണ്ഡലം സ്ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ലെന്ന് വിവരം. താക്കോല്‍ തിരഞ്ഞ് ഉദ്യോഗസ്ഥർ.







