
പോസ്റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും അസമിൽ ബിജെപിക്കും ലീഡ്. തമിഴ്നാട്ടിൽ ഡിഎംകെയ്ക്കും മുന്നേറ്റം. ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തുടരുകയാണ്. തമിഴ്നാട്ടിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. മത്സരിച്ച രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിലാണ്.
അതേസമയം വോട്ടെണ്ണൽ പ്രമാണിച്ച് ബംഗാളിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 165 നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അധികമായി നിയോഗിച്ചു. 77 പൊലീസ് നിരീക്ഷകരും അധികമായുണ്ട്. ത്രിതല സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളതെന്നും കമ്മിഷൻ പറഞ്ഞു.






