Spread the love

പൂഞ്ഞാർ: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കേരളം ഉറ്റുനോക്കിയ പൂഞ്ഞാർ മണ്ഡലത്തിൽ നാടകീയമായ മുന്നേറ്റം.തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സാജി ജോസഫ്) തന്റെ ലീഡ് നില ഉയർത്തി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എൽ.ഡി.എഫ് കാഴ്ചവെച്ച മുന്നേറ്റത്തെ മറികടന്നാണ് യു.ഡി.എഫിന്റെ ഈ കുതിപ്പ്.

video
play-sharp-fill

ഉദ്യോഗസ്ഥരുടെയും സർവീസ് വോട്ടർമാരുടെയും തപാൽ വോട്ടുകൾ എണ്ണുമ്പോഴാണ് സെബാസ്റ്റ്യൻ എം.ജെ മുൻതൂക്കം നേടിയത്. സിറ്റിംഗ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സാധിക്കുന്നത് യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആവേശം പകരുന്നുണ്ട്.

• മുന്നിൽ: അഡ്വ. സെബാസ്റ്റ്യൻ എം.ജെ (UDF)
• തൊട്ടുപിന്നിൽ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (LDF)
• മൂന്നാം സ്ഥാനത്ത്: പി.സി. ജോർജ് (NDA)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group