
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വോട്ടെണ്ണൽ ആരംഭിച്ചു. കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം തുടരുകയാണ്. 72 മണ്ഡലങ്ങളിൽ യുഡിഎഫും 64 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് മുന്നേറുന്ത്. എൻഡിഎ നാലിടത്തും മുന്നേറുകയാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.
ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തു തന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി.






