
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിറ്റെന്നാൽ ദിവസമായ നാളെ പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സർവീസ് വോട്ടുകളുടെ എണ്ണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സർവീസ് വോട്ടുകൾ പൂർത്തിയാക്കുമ്പോഴാണ് ഫൈനൽ കൗണ്ട് വരികയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
നാളെ രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകൾ ആദ്യമെണ്ണും. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. മെയ് ആറ് വരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കും. വിജയാഘോഷം അതിരു കടന്നാൽ, ജില്ല ഭരണകൂടങ്ങൾക്കിടപ്പെടാം. രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.
തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയതിനുശേഷം ആയിരിക്കും ഇവിഎം എണ്ണുക. ഏഴു മണിയോടെ സ്ട്രോങ് റൂം നിബന്ധനകളുടെ തുറക്കും. 8.30യോടെ ആദ്യ ഫലസൂചനകൾ ലഭിച്ചു തുടങ്ങും. വോട്ടെണ്ണലിൻ്റെ രഹസ്യ സ്വഭാവം മാധ്യമങ്ങൾ പാലിക്കണം. വൈകുന്നേരം അഞ്ചു മണിയോടെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







