
ദുർമന്ത്രവാദം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു. കർണാടകയിൽ ചന്നമനക്കരെയിൽ വച്ചാണ് സംഭവം നടന്നത്. ബ്യൂട്ടീഷ്യനായ 34കാരിയുടെ പരാതിയില്‍ ജോത്സ്യന്‍ മോഹന്‍കുമാറിന്റെ(38) പേരിൽ പോലിസ് കേസെടുത്തു. പൂജയുടെ പേരില്‍ ഭര്‍ത്താവിനെയും മകനെയും ഒരു മണിക്കൂര്‍ മരം ചുറ്റാന്‍ പറഞ്ഞയച്ച ശേഷമാണ് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മോഹന്‍ കുമാറിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
കുടുംബത്തിന് എതിരേ ദുര്‍മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി പൂജചെയ്യാം എന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചാണ് ഇയാൾ യുവതിയുടെ വീട്ടിൽ എത്തിയത്. പൂജയ്ക്കിടയില്‍ യുവതിയുടെ മകനേയും ഭർത്താവിനേയും പുറത്തേക്ക് പറഞ്ഞയക്കുകയും യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി ഒരു മണിക്കൂർ മരത്തെ വലംവെക്കണം എന്നാവശ്യപ്പെട്ടാണ് ഈ സമയത്ത് യുവതിയുടെ ഭർത്താവിനേയും മകനേയും ഇയാൾ പുറത്തേക്ക് പറഞ്ഞുവിട്ടത്. ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. മാനസികപ്രശ്നത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് പുറത്ത് പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.






