Spread the love

പാലായിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് അപകടമുണ്ടായത്. റാന്നി അത്തിക്കയം സ്വദേശികളാണ് പരിക്കേറ്റവർ. കുടുംബാംഗങ്ങളായ ഓമന(61), അജിത് ബാബു(30) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂർ സ്വദേശി ടിഎ പ്രസാദ്(56) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. റാന്നി സ്വദേശികൾ കോട്ടയത്ത് നടന്ന ഒരു വിരുന്നിൽ പങ്കെടുത്തു മടങ്ങി വരികയായിരുന്നു. ഇതിനിടെയാണ് എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

video
play-sharp-fill