Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് സ്റ്റാലിൻ.

video
play-sharp-fill

വിജയ്‌യുടെ ടിവികെ പിടിക്കുന്ന വോട്ടുകളാവും തമിഴ്നാട്ടില്‍ നിർണായകമാവുക.
സംസ്ഥാനത്ത് തൂക്കുസഭയാകുമെന്ന് ചില എക്സിറ്റ്പോളുകള്‍ പ്രവചിച്ചിരുന്നു. പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആശങ്കയിലാണ്.

അതുകൊണ്ട് തന്നെ തമിഴ്നാട്ടില്‍ നാളെ വോട്ട് എണ്ണുമ്പോള്‍ ടിവികെയുടെ പ്രകടനമാകും രാജ്യം ഉറ്റുനോക്കുക. രാഷ്ട്രീയ അരങ്ങേറ്റത്തില്‍ വിജയകാന്ത് നേടിയ വോട്ട് ശതമാനം, വിജയ് മറികടക്കുമോ? അതോ കമല്‍ഹാസനെ പോലെ തകർന്നടിയുമോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ നല്‍കുന്ന സൗഭാഗ്യങ്ങള്‍ വിട്ട് ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റ ചാൻസ് ചോദിച്ചിറങ്ങിയ ദളപതിയെ തമിഴ് ജനത സ്വീകരിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

234 അംഗ നിയമസഭയില്‍ 120 സീറ്റ് വരെ നേടി ടിവികെ അധികാരത്തിലേത്തിയേക്കാമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചത്. ടിവികെ 15 ശതമാനത്തില്‍ താഴെ മാത്രം വോട്ട് നേടുമെന്നായിരുന്നു ദ്രാവിഡ പാർട്ടികളും മിക്ക രാഷ്ട്രീയ നിരീക്ഷരും ഒരുമാസം മുൻപ് വരെ പറഞ്ഞിരുന്നത്.

എന്നാല്‍ പോളിംഗ് ദിനത്തിലെ ആരവം കണ്ടതോടെ പലരും ടിവികെ 20 ഉം കടന്ന് മുന്നേറുമെന്ന നിലയിലേക്ക് മാറി. ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ തമിഴക വെട്രി കഴകം സൂപ്പർ ഹിറ്റ് ആകുമോയെന്ന ആകാംക്ഷ കൂട്ടിയിരിക്കുകയാണ്.