Spread the love

കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മണ്ണടിഞ്ഞ് ഉള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്.

video
play-sharp-fill

കണ്ണനല്ലൂർ സ്വദേശിയായ ദാവൂദ് ആണ് അപകടത്തില്‍പ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തില്‍ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി.

റിംഗ് ഇറക്കിയുള്ള കിണര്‍ നിര്‍മാണമാണ് നടന്നത്. താഴ്ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളില്‍ പെട്ടുപോയത്. ഉടൻ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും അവരെത്തി രക്ഷാപ്രവര്‍ത്തനം വളരെ വേഗത്തില്‍ നടത്തുകയും ചെയ്തു. തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group