
ഡ്രൈഡേ ദിനത്തിൽ ചങ്ങനാശ്ശേരി,റിച്ചി ഭഗത്ത് മദ്യവില്പന നടത്തുന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടി. ചങ്ങനാശ്ശേരി, കുറിച്ചി സ്വദേശിയായ വാവച്ചി എന്ന് വിളിക്കുന്ന 39 വയസുള്ള ഷിജോ ഇജെ ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് ജിഎല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 68 കുപ്പികളിൽ വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന 34 ലിറ്റർ മദ്യമാണ് പ്രതിയുടെ പക്കൽ നിന്നും എക്സൈസ് പിടികൂടിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്സൈസ് ഇയാളെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ്റ് ചെയ്തു. റെയ്ഡിൽ വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയ പിവി, സിവിൽ എക്സൈസ് ഓഫീസർമാരായ നിബിൻ നെൽസൺ, മുഹമ്മദ് നുജും, നിധിൻ ആർഎസ്, രതീഷ് കെ നാണു, പ്രീവൻറ്റിവ് ഓഫീസർ ഗ്രേഡ് ഷിജു കെ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ സി ദാസ് എന്നിവർ പങ്കെടുത്തു.






