Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 15 പോളിംഗ് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. സൗത്ത് പർഗാന ജില്ലയിലെ മഗ്രഹത്ത് വെസ്റ്റിലെയും ഡയമണ്ട് ഹാർബറിലെയും 15 പോളിംഗ് സ്റ്റേഷനുകളില്‍ റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.

video
play-sharp-fill

മഗ്രഹത്ത് വെസ്റ്റിലെ 11 പോളിംഗ് ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് പോളിംഗ് ബൂത്തുകളിലും ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.

77 പോളിംഗ് കേന്ദ്രങ്ങളില്‍ റീപോളിംഗ് നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ബൂത്തുകളില്‍ ഇവിഎമ്മുകളില്‍ കൃത്രിമം നടന്നതായും മറ്റുള്ളവയില്‍ ഇവിഎം തകരാറുകള്‍ കണ്ടെത്തിയതായും ആരോപണങ്ങള്‍ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്ടുകളെ തുടർന്ന് സൗത്ത് പർഗാന ജില്ലയിലെ രണ്ട് സീറ്റുകളില്‍ റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.

ഈ 15 ബൂത്തുകളിലും രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ വോട്ടെടുപ്പ് തുടരും.ഡയമണ്ട് ഹാർബറിലെ നാല് പോളിംഗ് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. ഇതില്‍ ബൂത്ത് നമ്പർ 117, ബൂത്ത് നമ്പർ 179, ബൂത്ത് നമ്പർ 194, ബൂത്ത് നമ്പർ 243 എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, മഗ്രഹത്ത് വെസ്റ്റിലെ 11 പോളിംഗ് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. ബൂത്ത് നമ്പർ 46, ബൂത്ത് നമ്പർ 126, ബൂത്ത് നമ്പർ 127, ബൂത്ത് നമ്പർ 128, ബൂത്ത് നമ്പർ 142, ബൂത്ത് നമ്പർ 214, ബൂത്ത് നമ്പർ 215, ബൂത്ത് നമ്പർ 216, ബൂത്ത് നമ്പർ 230, ബൂത്ത് നമ്പർ 231, ബൂത്ത് നമ്പർ 232 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.