
കൊച്ചി: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ജില്ലയിൽ അറ്റകുറ്റപ്പണി കഴിഞ്ഞിട്ടും സർവീസിനിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ.
വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകൾ ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നു.
വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വിഎൽടിഡി) പുതുക്കാത്തതാണ് ബസുകൾ സർവീസിൽ ഇറക്കുന്നതിന് തടസമായിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിപിഎസ് ഉപകരണം സ്ഥാപിച്ച കമ്പനിയുടെ ഭാഗത്ത് നിന്ന് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാത്തതാണ് നിലവിലെ പ്രശ്നമെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നു.
ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി ബസുകൾക്ക് സർവീസിനുള്ള അനുമതി ലഭിക്കൂ.
പെയിന്റിങ് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ പൂർത്തിയായ ബസുകളാണ് ഇപ്പോൾ പല ഡിപ്പോകളിലും ആഴ്ചകളായി കാത്തുകിടക്കുന്നത്.







