
തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സോഷ്യല്‍ മീഡിയയിലും തെരഞ്ഞെടുപ്പ് ചൂട് കത്തുകയാണ്.
തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഖില്‍ മാരാർ വിജയിക്കുകയാണെങ്കില്‍ താൻ അടിവസ്ത്രം മാത്രം ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ നടക്കുമെന്ന ഇൻഫ്ലുവൻസർ ‘ഓകെ അനാഷിന്റെ’ വെല്ലുവിളിയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിനു മുന്നേയും അനാഷ് സമാന വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് വീണ്ടും വെല്ലുവിളിയുമായി അനാഷ് എത്തി.
‘മാരാർ ജയിച്ചാല്‍ മെയ് 4ന് ഞാൻ വാക്ക് പാലിക്കും’, എന്നാണ് അനാഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ‘മെയ് നാലിന് കേരളക്കര എല്ലാവരേയും കോഴിക്കോട് ബീച്ചിലേക്ക് ക്ഷണിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യ ജില്ലക്കാർക്ക് ഫുഡും അക്കോമഡേഷനും ഫ്രീ. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം’എന്ന് എഴുതിയൊരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
അനാഷിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ‘ഇനി തോറ്റാല്‍ അഖില്‍ മാരാരും നടക്കും നീ പറഞ്ഞപോലെ. വെല്ലുവിളി ഏറ്റെടുക്കുന്നു ഞങ്ങടെ ഏട്ടൻ, മാരാർ ജയിച്ചാല്‍, പ്രവാസികള്‍ക്ക് ലൈവ് സൗകര്യം ഒരുക്കണം, മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. ജയിക്കില്ലെന്ന് അനാഷിന് അറിയാം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
നേരത്തെ അഖിലിനോട് ക്ഷമ ചോദിച്ച് അനാഷ് രംഗത്ത് എത്തിയിരുന്നു. തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് ലക്ഷ്യമാക്കി അനാഷ് പോസ്റ്റിട്ടിരുന്നുവെന്നും അത് താൻ ഇടപെട്ട് റിമൂവ് ചെയ്തുവെന്നും അഖില്‍ മാരാർ തന്നെയായിരുന്നു അറിയിച്ചത്.







