Spread the love

ആലപ്പുഴ: ദേശീയപാതയില്‍ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. അർത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്‍റെ മകൻ അഖില്‍ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്‍റെ മകള്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അച്ചു എസ് ദാസിനെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ച ഇരുവരും.