Spread the love

കോട്ടയം: പാമ്പു കടിയേറ്റ് മരണങ്ങൾ വർദ്ധിച്ചു വരുന്നതു കണക്കിലെടുത്ത് “സർപ്പ ” പദ്ധതിയിലൂടെ റെസിഡൻ്റ് സ് അസോസിയേഷനുകൾ വഴി അവബോധനവും , പാമ്പുകടിയേൽക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഊർജജിതപ്പെടുത്തണമെന്ന് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവും എൻ.സി.പി. – എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ കെ. ആർ. രാജൻ വനം വകുപ്പു മന്ത്രിയോടാവശ്യപ്പെട്ടു.

video
play-sharp-fill

കടുത്ത വേനലും ഉഷ്ണവും നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് “സർപ്പ “വോളൻ്റിയർ മാരുടെ പരിശീലന ക്ലാസ്സുകളും പാമ്പിൽ നിന്നു രക്ഷനേടാനുളള മാർഗ്ഗങ്ങളും വിശദീകരിച്ച് റെസിഡൻ്റ് അസോസിയേഷനുകൾ മുഖേന അടിയന്തിരമായി പഠന ക്ലാസ്സുകൾ സംഘടിപ്പിക്കണം .ഇതിനായി പരിശീലനം സിദ്ധിച്ച 3600 ഓളം സർപ്പ വോളൻ്റിയർമാർക്ക് വനം വകുപ്പ് അടിയന്തിര മാർഗ്ഗ നിർദ്ദേശം നൽകണമെന്ന് വനം വകുപ്പു മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനു സുരക്ഷയേകുന്നതിനായി സർപ്പ പദ്ധതി പ്രകാരമുള്ള വിവിധ പഠന പരിപാടികളും, പാമ്പുകളിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗങ്ങളും റെസിഡൻ്റ് സ് അസോസിയേഷൻ വഴി നടപ്പിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ ഉടൻ മാർഗ്ഗനിർദ്ദേശം നൽകിയതായി മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചതായി അഡ്വ. കെ. ആർ. രാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group