
കോട്ടയം: ഇടയ്ക്കിടെ പെയ്യുന്ന വേനല്‍ മഴയും ആശ്വാസമാകുന്നില്ല.
ആറുകളില്‍ മണല്‍ക്കൂനകള്‍ നിറഞ്ഞപ്പോള്‍ പാറയിടുക്കുകളിലാണ് വെള്ളം. ഒഴുക്കും നിലച്ചു. മണിലയാറില്‍ രണ്ട് മാസത്തോളമായി കാല്‍പ്പാദത്തിനും താഴെയാണ് വെള്ളം. മുണ്ടക്കയത്തിനും,
മണിമലയ്ക്കും മദ്ധ്യേ പലയിടത്തും ഇടമുറിഞ്ഞു കിടക്കുകയാണ്. പാറയിടുക്കുകളില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തിലാണ് തീരവാസികള്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാറിന്റെ ചില ഭാഗങ്ങളും വറ്റി. പലയിടത്തും കലങ്ങിയ വെള്ളമാണ്. കിലോമീറ്ററുകള്‍ നീളത്തില്‍ മണല്‍ പരപ്പുകള്‍ മാത്രമാണ്.
ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ജലപദ്ധതികളെയും ബാധിക്കുന്നുണ്ട്. താത്കാലിക തടയണകളില്‍ നാമമാത്രമായ ജലമൊഴുക്ക് മാത്രമാണുള്ളത്. പാറക്കെട്ടുകളും പുല്ലും തെളിഞ്ഞു കാണാം.
വേനല്‍ കടുത്തതോടെ മാലിന്യ ഭീഷണിയുമുണ്ട്. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യമാണ് ഭൂരിഭാഗവും. മീനച്ചിലാറിന്റെ നഗരഭാഗങ്ങളില്‍ ഫ്ളാറ്റുകളിലേയും ഓടകളിലെയും മലിന ജലവും ഒഴുകിയിറങ്ങുന്നു. വെള്ളം ഉപയോഗിക്കുന്നത് പകർച്ചവ്യാധി പടരുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്.







