
കൊച്ചി: മജിസ്ട്രേട്ടിന് മുൻപില്‍ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ ചാടിപ്പോയ പിടിച്ചുപറി കേസിലെ പ്രതി പിടിയില്‍.
ഇടപ്പള്ളി തോട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കി പൊക്കിയത്. പ്രതികള്‍ റെയില്‍വേ ട്രാക്കിനു സമീപത്തേക്കു യുവാക്കളെ വിളിച്ചു വരുത്തി മർദിച്ചു മൊബൈല്‍ ഫോണും മാലയും അപഹരിച്ച് കടന്നുകളയുകയായിരുന്നു.
പ്രതികളെ പിടികൂടി മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുന്നതിനിടെ ഞായറാഴ്ചയാണ് പറവൂരില്‍ നിന്നു പൊലീസുകാരെ ആക്രമിച്ച് പ്രതികള്‍ കടന്നുകളഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട പഴകുളം റസല്‍ മൻസിലില്‍ 20 കാരനായ റസലിനെയാണു പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പിടികൂടിയത്. കടന്നുകളഞ്ഞു മൂന്നാം ദിവസമാണു പ്രതി വലയിലായത്.
ഇന്നലെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയ റസലിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിച്ചു വീണ്ടും കടന്നു. തുടർന്നു കുന്നുംപുറം പാലത്തിനു സമീപം ഇടപ്പള്ളി തോട്ടില്‍ ആഫ്രിക്കൻ പോളകള്‍ക്കിടയില്‍ ഒളിച്ച പ്രതിയെ ഒന്നര മണിക്കൂർ തിരഞ്ഞാണു കണ്ടെത്തിയത്.







