Spread the love

 

ദില്ലി: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ ന‌‌‌ടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ. നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.

video
play-sharp-fill

ഈശ്വരവിശ്വാസി അല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിന്ന് ആചാരങ്ങളെ പാലിക്കാത്തത് തടയണം എന്നാണ് വാദം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ശബരിമലയിൽ സംരക്ഷിക്കപ്പെടണം എന്നും ബ്രാഹ്മണ ഫെഡറേഷൻ അഭിഭാഷകൻ എംആർ അഭിലാഷ് പറഞ്ഞു.

ഈ കാര്യത്തിലും ഇടപെടൽ വേണമെന്നും ആവശ്യം. വിശ്വാസികൾ അല്ലാത്തവർ അധികാരത്തിൽ വരുമ്പോൾ സർക്കാർ എന്ന അധികാരം ശബരിമലയിൽ പ്രയോഗിക്കുമ്പോൾ ചില ആചാരങ്ങളും പാലിക്കപ്പെടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല യുവതി പ്രവേശനക്കേസിൽ വാദത്തിനിടെ അഭിഭാഷകന് താക്കീതുമായി സുപ്രീം കോടതി. കോടതി നിശ്ചയിച്ച വിഷയങ്ങൾക്ക് അപ്പുറം പോകരുത്.

ഏഴ് ചോദ്യങ്ങളിൽ നിന്ന് വാദിക്കണം. ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യയയ്ക്കാണ് താക്കീത് നൽകിയത്. കഴിഞ്ഞ 200 കൊല്ലത്തിനിടെ ഇന്ത്യ 7 രാജ്യങളായി വിഭജിക്കപ്പെട്ടു എന്ന വാദത്തിനിടെയാണ് താക്കീത്.