
കോട്ടയം: നിതിൻ രാജ് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ കോട്ടയം അടക്കം പലയിടത്തും പൂർണമാണ്. തുറന്ന ഹോട്ടലുകളും കെ എസ് ആർ ടി സി കാന്റീനും , ലുലുമാളും, ബാങ്കുകളും വരെ സമരാനുകൂലികൾ അടപ്പിച്ചു. പക്ഷേ അപ്പോഴും കോട്ടയത്തെ ബാറുകൾ സമരക്കാർ അടപ്പിച്ചില്ല. നഗരത്തിലെ എല്ലാ ബാറുകളും യഥേഷ്ടം പ്രവർത്തിക്കുന്നുണ്ട്. അവിടേക്ക് ഒരു സമരക്കാരും എത്തി നോക്കിയിട്ട് പോലുമില്ല.
ഗാന്ധി സ്ക്വയറിൽ നിന്ന് കെ എസ് ആർ ടി സി ഭാഗത്തേക്ക് പോകുമ്പോൾ 2 ബാറുണ്ട്. തടയാൻ ആരും എത്തിയില്ല.
അതേസമയം ഹർത്താൽ വിവരം അറിയാതെ കോട്ടയത്തെത്തിയ കുടുംബം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞു. വെള്ളവും സ്നാക്സും വിൽക്കുന്ന കടവരെ അടപ്പിച്ചു.
പക്ഷേ തൊട്ടടുത്ത് ബാർ ഹോട്ടൽ പ്രവർത്തിക്കുന്നത് കണ്ടിട്ടും സമരക്കാർ തിരിഞ്ഞു നോക്കിയില്ല.
കോട്ടയത്തെ ലുലു ഹൈപ്പർ മാർക്കറ്റ് അടപ്പിക്കാൻ ഹർത്താല്‍ അനുകൂലികള്‍ എത്തി. ഒരു കസ്റ്റമറെയും ഇതിനുള്ളിലേക്ക് കയറാൻ അനുവദിക്കില്ലെന്ന് സമരക്കാർ താക്കീതു നല്കി.
ലുലുവിന് ഉള്ളിലേക്ക് കയറാൻ ഹർത്താല്‍ അനുകൂലികള്‍ ശ്രമിച്ചതോടെ പോലീസും ജീവനക്കാരും ചേർന്ന് തടഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർത്താല്‍ ദിനത്തില്‍ തുറന്ന് പ്രവർത്തിച്ച കോട്ടയം മുത്തൂറ്റ് ഫിനാൻസിലെ ജോലിക്കാരെ സമരക്കാർ ഇറക്കിവിട്ടു.
മുൻവശത്തെ ഷട്ടർ അടച്ചിട്ട് തുറന്ന് പ്രവർത്തിച്ച കോട്ടയം ആനന്ദ് ഹോട്ടലില്‍ ഫുഡ് കഴിക്കാൻ എത്തിയവരെയും സമരക്കാർ ഒഴിപ്പിച്ച് ഹോട്ടല്‍ അടപ്പിച്ചു. കോട്ടയം നഗരമധ്യത്തിലെ സൗത്ത് ഇന്ത്യൻ ബാങ്കും സമരാനുകൂലികൾ പൂട്ടിച്ചു.







