Spread the love

തിരുവനന്തപുരം: സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഇടവ സ്വദേശിയായ ഷൈനാണ് മരിച്ചത്.
സൂര്യാഘാതമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

video
play-sharp-fill

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷൈൻ റോഡില്‍‌ കുഴഞ്ഞുവീണത്. ഉടൻ തന്നെ പാരിപ്പള്ളി സ്വകാര്യ ആശുപത്രിയില്‍‌ എത്തിച്ച്‌ ചികിത്സ നല്‍കിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെ‍‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍‌ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.

സംസ്ഥാനത്ത് താപനില ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കേരളത്തില്‍ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധിയുണ്ട്. പാലക്കാട്‌ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. സൂര്യാഘാതമേല്‍ക്കാൻ സാധ്യതയുള്ളതിനാല്‍‌ പൊതുജനങ്ങള്‍‌ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍‌കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ആരും (പ്രത്യേകിച്ച്‌ തുറസ്സായ സ്ഥലങ്ങളില്‍) പുറത്തിറങ്ങരുത്. താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങള്‍
ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക
ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകള്‍ തുറന്നിടുക
അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക
ദാഹമില്ലെങ്കിലും 10 മിനിറ്റ് ഇടവേളയില്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍‌ നില്‍ക്കരുത്
അയഞ്ഞതും കട്ടികുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക