Spread the love

നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തമിഴ്നാട്‌ ബാലാവകാശ കമ്മീഷന് പരാതി. കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടന പരാതി നൽകിയത്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്‌തു. കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും വീഡിയോകൾ വ്യാപകമായി പുറത്തു വരുന്നുവെന്നും വിജയ്ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുട്ടികളെ പ്രചാരണത്തിൽ ഉപയോഗിക്കുന്നത് കർശനമായി വിലക്കണം. വീഡിയോയിലുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം എന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്കും സംഘടന കത്ത് നൽകിയിരിക്കുകയാണ്.

video
play-sharp-fill