
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വെല്‍ഡിംഗ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു.
മുരണി സ്വദേശി രതീഷിനാണ് പാമ്പ് കടിയേറ്റത്. അണലിയാണ് രതീഷിനെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വെല്‍ഡിംഗ് തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ഉപകരണം വീടിനുള്ളിലേക്ക് വയ്ക്കുന്നതിനിടെ പാമ്പ് കൈയില്‍ കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞെറിഞ്ഞ രതീഷിനെ ഉടൻതന്നെ ആംബുലൻസില്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തലചുറ്റല്‍ അനുഭവപ്പെട്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







