Saturday, April 25, 2026

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നിരവധി ഒഴിവുകള്‍; സ്റ്റെനോഗ്രാഫര്‍ റിക്രൂട്ട്മെന്റ് നടക്കുന്നു; അപേക്ഷ മെയ് 15 വരെ

Spread the love

ഡൽഹി: കേന്ദ്ര സർക്കാരിന് കീഴില്‍ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള സ്റ്റെനോഗ്രാഫർ റിക്രൂട്ട്‌മെന്റിന് എസ്.എസ്.സി അപേക്ഷ വിളിച്ചു.

video
play-sharp-fill

ഗ്രേഡ് സി, ഗ്രേഡ് ഡി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് മെയ് 15ന് മുൻപായി അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എസ്.സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 731. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ്, ഗ്രേഡ് ഡി വിഭാഗങ്ങളില്‍ കരാർ നിയമനമാണ് നടക്കുന്നത്.

പ്രായപരിധി

ഗ്രേഡ് സി 18 വയസുമുതല്‍ 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 02.08.1996നും 01.08.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഗ്രേഡ് ഡി 18നും 27നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർഥികള്‍ 02.08.1999നും 01.08.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത ബോർഡില്‍ നിന്നോ സർവകലാശാലയില്‍ നിന്നോ പ്ലസ് ടു വിജയിച്ചിരിക്കണം. സ്റ്റെനോഗ്രാഫി ടെസ്റ്റ് വിജയിക്കണം.

തിരഞ്ഞെടുപ്പ്

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്റ്റെനോഗ്രാഫി സ്‌കില്‍ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുക. 200 മാർക്കിന്റെ പരീക്ഷയാണ് ആദ്യഘട്ടം. ജനറല്‍ ഇന്റലിജൻസ് & റീസണിംഗ്: 50 ചോദ്യങ്ങള്‍ (50 മാർക്ക്) ജനറല്‍ അവയർനസ്: 50 ചോദ്യങ്ങള്‍ (50 മാർക്ക്) ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ: 100 ചോദ്യങ്ങള്‍ (100 മാർക്ക്) ഉണ്ടായിരിക്കും. പരീക്ഷാ സമയം 2 മണിക്കൂറാണ്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

എഴുത്തുപരീക്ഷയില്‍ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്നവരെ സ്കില്‍ ടെസ്റ്റിനായി വിളിക്കും. ഇതില്‍ ഒരു നിശ്ചിത വേഗതയില്‍ ഡിക്റ്റേഷൻ നല്‍കുകയും അത് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയുമാണ് വേണ്ടത്. ഗ്രേഡ് സി തസ്തികയിലേക്ക് മിനിറ്റില്‍ 100 വാക്കുകളും ഗ്രേഡ് ഡി തസ്തികയിലേക്ക് മിനിറ്റില്‍ 80 വാക്കുകളുമാണ് ടൈപ്പിംഗ് വേഗത വേണ്ടത്.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ എസ്.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് സ്റ്റെനോഗ്രാഫർ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച്‌ മനസിലാക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക.

വെബ്‌സൈറ്റ്: https://ssc.gov.in/login