
ബാംഗ്ലൂർ: കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം രണ്‍വീർ സിംഗിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി.
താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്ഐആർ റദ്ധാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
വൈകാതെ ചാമുണ്ഡി ഹില്‍സ് നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രണ്‍വീർ സിംഗ് കോടതിയിയെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ബംഗളുരു പൊലീസാണ് കേസെടുത്തത്.
ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്.









