Saturday, April 25, 2026

ചിറക്കടവിൽ വീട്ടുമുറ്റത്തുകിടന്ന കാർ കത്തിച്ച സംഭവം; പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പി പോലീസ്;പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം

Spread the love

ചിറക്കടവ് : വീട്ടുമുറ്റത്തുകിടന്ന കാർ കത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ചയെന്ന് പരാതി.

video
play-sharp-fill

തെക്കേത്തുകവല മൂലയില്‍ വീട്ടില്‍ ശ്യാം വിജയന്റെ വീട്ടുമുറ്റത്തുകിടന്ന കാർ കഴിഞ്ഞമാസം 28ന് പുലർച്ചെ മൂന്നുമണിക്കാണ് തീയിട്ട് നശിപ്പിച്ചത്.

പൊൻകുന്നം പൊലീസെത്തിയപ്പോള്‍ പ്രതികളെക്കുറിച്ച്‌ സൂചന നല്‍കിയെങ്കിലും അന്വേഷണം ഫലപ്രദമായില്ലെന്നും പിടികൂടാനായില്ലെന്നുമാണ് ഉടമയുടെയും സമീപവാസികളുടെയും ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും പൊൻകുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ആളൊഴിഞ്ഞ കുരങ്ങൻമല റോഡില്‍ രാത്രി വാഹനങ്ങളിലെത്തി ചിലർ മദ്യപാനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ശ്യാം വിജയൻ ചോദ്യം ചെയ്തതിന്റെ പ്രകോപനമാണ് കാർ കത്തിച്ചതിന്റെ പിന്നിലെന്നാണ് സംശയം.