Spread the love

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാർക്കില്‍ അഞ്ച് വയസ്സുകാരനായ മുഹമ്മദ് ആദം മുങ്ങിമരിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി.

video
play-sharp-fill

ലൈസൻസ് ഉള്‍പ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നല്‍കിയതെന്ന് ഭരണ സമിതി ആരോപിച്ചു.

പാർക്ക് അധികൃതർ ലൈസൻസ് ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ ഭരണ സമിതിയെ വിവരമറിയിക്കാതെയാണ് ലൈസൻസ് ആവശ്യമില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയതെന്നും ഇതിലൂടെ നിയമവിരുദ്ധമായി പ്രവർത്തനാനുമതി നല്‍കിയെന്നും ട്വന്റി 20 നേതൃത്വത്തിലുള്ള ഭരണ സമിതി ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വിഷയങ്ങളില്‍ സെക്രട്ടറിക്കെതിരെ എട്ടിലധികം തവണ ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും സെക്രട്ടറിയെ സർവീസില്‍ നിന്ന് നീക്കണമെന്നും ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് ആവശ്യപ്പെട്ടു.

സെക്രട്ടറിയെ മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പറഞ്ഞ ഭരണ സമിതി, വിഷയത്തില്‍ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയതായും അറിയിച്ചു.