Spread the love

ശബരിമലക്കേസിൽ യുവതിപ്രവേശത്തെ എതിർക്കുന്നവരുടെ വാദം അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ചൊവ്വാഴ്ച്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ ആദ്യഘട്ടത്തിൽ യുവതിപ്രവേശത്തെ എതിർക്കുന്നവരാകും വാദം തുടങ്ങുക.

video
play-sharp-fill

ഇത് പൂർത്തിയാൽ യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദം നടക്കും. കഴിഞ്ഞ മൂന്ന് ദിവസം സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ കോടതികൾക്ക് ആചാരങ്ങളിൽ എത്ര വരെ ജൂഡീഷ്യൽ പരിശോധന നടത്താമെന്ന കാര്യമാണ് പ്രധാനമായി ഉയർന്നത്. മതാചാരങ്ങളും നിയമപരിശോധനയും സംബന്ധിച്ച് പന്തളം കൊട്ടാരം , അഖിലേന്ത്യ അയ്യപ്പ ക്ഷേത്ര സംഘം, പത്മനാഭാക്ഷേത്രത്തിന്റെ തന്ത്രി ഉൾപ്പെടെയുള്ളവർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സായി ദീപക് വാദിച്ചു.

നേരിട്ട് ചെയ്യാനാകാത്തിന് പരോക്ഷമായി ചെയ്യാൻ ശ്രമിക്കരുതെന്ന തത്ത്വം അഭിഭാഷകൻ വാദിച്ചു.പുരാതനമായി ആചാരങ്ങളിലെ യുക്തി ചികിഞ്ഞ് കോടതികൾ പോകരുത്. മതവിഭാഗം എന്നതിന് വിശാലമായി അർത്ഥത്തിൽ കാണണം. ഭരണഘടന അനുസരിച്ച്മതവിഭാഗങ്ങൾക്ക് സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അഭിഭാഷകൻ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ഭരണഘടന നിലവിൽ വരുന്നതിന് മുൻപുള്ള മതാചാരങ്ങൾക്ക് ഭരണഘടന പ്രകാരം സംരക്ഷണമുണ്ടെന്ന് എൻഎൻഎസിനായി മുതിർന്ന അഭിഭാഷകൻ അരവിന്ദ ദത്താർ വാദിച്ചു.ഇത്തരം ആചാരങ്ങളിൽ പലതിനും വിവേചനം പാടില്ലെന്ന് അനുശാസിക്കുന്നുണ്ടെന്നും അരവിന്ദ ദത്താർ വാദിച്ചു.

കേസിൽ യുവതിപ്രവേശത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനസർക്കാർ ആവശ്യം. എന്നാൽ വാദിക്കുന്നവരുടെ ലിസ്റ്റ് പ്രകാരം യുവതിപ്രവേശനത്തെ അനൂകുലിക്കുന്നവർക്കൊപ്പമാണ് സംസ്ഥാനത്തെ നേരത്തെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.സംസ്ഥാനത്തിന്റെ വാദം ഈ സാഹചര്യത്തിൽ ഏത് ഭാഗത്തിനൊപ്പമെന്ന് ചൊവ്വാഴ്ച്ച അറിയാം.