
കുമരകം: കറന്റ് പോയാലും ഈ കുഞ്ഞുങ്ങൾക്ക് ഇനി കാറ്റും വെളിച്ചവും കിട്ടും. കുമരകത്ത് ആദ്യമായി അങ്കണവാടിയിൽ ഇൻവെർട്ടർ സ്ഥാപിച്ചു.
മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുമരകം ഒന്നാം വാർഡിലെ 64-ാം നമ്പർ അങ്കണവാടിയിലാണ് ഇൻവെർട്ടർ സ്ഥാപിച്ചത്.
ഇതോടെ കുമരകം പഞ്ചായത്തിൽ ഇൻവെർട്ടർ സൗകര്യം ലഭ്യമാകുന്ന ആദ്യ അങ്കണവാടിയായി ഈ സ്ഥാപനം മാറി. കുമരകം എസ്.എൻ. കോളേജ് ജീവനക്കാരും സുമനസ്സുകളും ചേർന്നാണ് പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി പദ്ധതിയുടെ ഉദ്ഘാടനവും ഇൻവെർട്ടർ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് അരവിന്ദ് സുകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജിനു പ്രസാദ് സ്വാഗതം പറഞ്ഞു. ഒന്നാം വാർഡ് മെമ്പർ സ്മിത ലാലു, ഏറ്റുമാനൂർ ബ്ലോക്ക് സി.ഡി.പി.ഒ. ആശാറാണി എന്നിവർ ആശംസകൾ നേർന്നു. അങ്കണവാടി ടീച്ചർ സുരേഖ നന്ദി രേഖപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൊസൈറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കുകൊണ്ടു. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെയും എസ്.എൻ. കോളേജ് സ്റ്റാഫിന്റെയും മാതൃകാപരമായ പ്രവർത്തനത്തെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.









