
കോഴിക്കോട്: താമരശ്ശേരി കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. ഉത്തരപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദ്ദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടം നടന്നത്. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നടുറോഡിൽ ഗതാഗതം തടസപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








