
മലപ്പുറം: ചൂട് കാരണം ജനല്‍ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ സ്വർണപാദസ്വരം മോഷ്ടിച്ചു. നാലര ലക്ഷം രൂപയുടെ മൂന്നേ മുക്കാല്‍ പവന്റെ പാദസരമാണ് മോഷണം പോയത്. മലപ്പുറം വണ്ടൂരാണ് സംഭവം.
അക്കരുപ്പറ സ്വദേശിനിയായ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചുമാറ്റിയത്. ഉറക്കത്തിനിടയില്‍ വലതുകാലില്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നജ്ല കണ്ണുതുറന്നപ്പോഴാണ് ജനലിനു സമീപം മോഷ്ടാവിനെ കണ്ടത്.
ഉടൻ തന്നെ നജ്ല ബഹളം വെക്കുകയും വീട്ടുകാർ ഉണരുകയും ചെയ്തെങ്കിലും, പാദസരവുമായി പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം ഏഴോളം കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പരാതി പ്രകാരം വണ്ടൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.









