Spread the love

കോട്ടയം : ഏറ്റുമാനൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർക്കാർ ആവിഷ്‌കരിച്ച ഏറ്റുമാനൂർ റിംഗ് റോഡ് നിർമ്മാണ പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സിവിൽ കേസ് കോടതി തള്ളി.

video
play-sharp-fill

റോഡ് നിർമ്മാണം പൂർത്തിയായാൽ സ്വന്തം സ്ഥലത്തിന് നാശനഷ്ടവും മൂല്യക്കുറവും സംഭവിക്കുമെന്നാരോപിച്ച് ഒരു സ്വകാര്യ വ്യക്തിയാണ് സർക്കാരിനെയും കേരള റോഡ് ഫണ്ട് ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും എതിർകക്ഷികളാക്കി ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.

വിചാരണയും വാദങ്ങളും പരിഗണിച്ച ശേഷം, പൊതുപ്രയോജന ലക്ഷ്യമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയെ തടയാൻ ആവശ്യപ്പെട്ട് ഉത്തരവ് തേടാൻ സ്വകാര്യ വ്യക്തിക്ക് അവകാശമില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെയാണ് കേസ് തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ സർക്കാരിന് വേണ്ടി ഗവൺമെന്റ് പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടനും അഡ്വ. സുധിൻ സതീശും ഹാജരായി.