അനധികൃത മണ്ണ് ഖനനത്തിനെതിരെ വിജിലന്‍സിന്റെ “ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്”: സംസ്ഥാനവ്യാപക മിന്നല്‍ പരിശോധനയില്‍ 14 ജില്ലകളിലെയും അഴിമതി വെളിച്ചത്ത്; ഉദ്യോഗസ്ഥരില്‍ നിന്ന് ലക്ഷങ്ങള്‍ പിടിച്ചെടുത്തു

Spread the love

തിരുവനന്തപുരം: അനധികൃത മണ്ണ് ഖനനത്തിനെതിരെ വിജിലൻസ് സംസ്ഥാനത്താകെ മിന്നൽ പരിശോധന നടത്തി. “ഓപ്പറേഷൻ എർത്ത് ഗാർഡ്” എന്ന പേരിലാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. 14 ജില്ലകളിലുമായി നടന്ന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ട്.

video
play-sharp-fill

പരിശോധനയ്ക്കിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് 4,69,800 രൂപ കണ്ടെത്തി. 14 ഉദ്യോഗസ്ഥർ ഇടപാടുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. കെട്ടിട നിർമ്മാണത്തിനുള്ള അനുമതി വാങ്ങിയ ശേഷമാണ് നിയമലംഘനങ്ങൾ നടത്തപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.

മൈനിംഗ് & ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ചില ഉദ്യോഗസ്ഥരാണ് അഴിമതിയിൽ ഉൾപ്പെട്ടത്. കൂടാതെ, മണ്ണ് മാഫിയ സംഘങ്ങൾ കുന്നുകൾ ഇടിച്ചാണ് വ്യാപകമായി ഖനനം നടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് ഡയറക്ടർ മനോജ്‌ എബ്രഹാം നൽകിയ നിർദേശപ്രകാരമാണ് സംസ്ഥാനതല പരിശോധന നടത്തിയത്. കുറ്റക്കാരെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.