കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ മീനമാസ ഷഷ്ഠി പൂജ ഏപ്രിൽ 22 ന്; പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ ഉണ്ടാവും

Spread the love

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടക്കുന്ന മേടമാസത്തിലെ ഷഷ്ഠിപൂജ ഏപ്രിൽ 22(മേടം9)ബുധനാഴ്ച നടക്കും.

video
play-sharp-fill

രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും.
12.30 ന് ഷഷ്ഠിപൂജ.

കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകളും ഇതോടൊപ്പം നടക്കുന്നതാണ്.
അഭിനാ വിശ്വൻ ആറ്റുചിറ ,കുമരകം എന്നിവരുടെ അന്നദാനം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി പി.എം മോനേഷ് ശാന്തി എന്നിവരുടെ മുഖ്യ കർമികത്വത്തിലാണ് ഷഷ്ഠി പൂജാ ചടങ്ങുകൾ നടക്കുന്നത്. വൈകിട്ട് 8 ന് പാനക പൂജയും ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുള്ളതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ കെ ജയപ്രകാശ് അറിയിച്ചു