Spread the love

വിവാഹ ആഘോഷങ്ങള്‍ വർണ്ണാഭമാക്കാൻ പുരുഷന്മാർക്കിടയില്‍ പുത്തൻ ഫാഷൻ തരംഗം  ഉടലെടുക്കുന്നു. പരമ്പരാഗത ശൈലികളില്‍ നിന്നും മാറി നടക്കാൻ ആഗ്രഹിക്കുന്ന ആധുനിക പുരുഷന്മാർക്കായി ഇൻഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങളാണ് വിപണിയില്‍ തരംഗമാകുന്നത്.

video
play-sharp-fill

 

വെസ്റ്റേണ്‍ സ്യൂട്ടുകളുടെ ഫിറ്റിംഗും ഇന്ത്യൻ വസ്ത്രങ്ങളുടെ രാജകീയ പ്രൗഢിയും ഒത്തുചേരുന്ന ഇൻഡോ-വെസ്റ്റേണ്‍ ബ്ലേസറുകള്‍ ഏത് ആഘോഷവേളയിലും പുരുഷന്മാർക്ക് ഒരു ‘ഷോ സ്റ്റോപ്പർ’ പരിവേഷം നല്‍കുന്നു. വെല്‍വെറ്റ് തുണിത്തരങ്ങളും മെറ്റാലിക് ബട്ടണുകളും അസിമെട്രിക് കട്ടുകളും ചേരുന്നതോടെ വസ്ത്രധാരണത്തിന് വേറിട്ടൊരു ലുക്ക് കൈവരുന്നു.

 

ക്ലാസിക് കുർത്തകള്‍ക്ക് പകരം അസിമെട്രിക് ഹെംലൈനുകളും ഓവർലാപ്പിങ് ഡ്രേപ്പുകളും ഉള്ള കുർത്തകളാണ് ഹല്‍ദി, മെഹന്തി തുടങ്ങിയ ചടങ്ങുകള്‍ക്ക് യുവതലമുറ ഇപ്പോള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭാരമേറിയ ഷെർവാണികള്‍ക്ക് പകരം ലളിതമായ ഫ്യൂഷൻ ജാക്കറ്റുകളും സ്ലിം-ഫിറ്റ് ട്രൗസറുകളും പുതിയ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളായി മാറിക്കഴിഞ്ഞു. പാരമ്പര്യവും സൗകര്യവും ഒരേപോലെ ആഗ്രഹിക്കുന്നവർക്കായി ധോത്തി പാന്റുകള്‍ വിപണിയില്‍ സജീവമാണ്.

 

വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ വൈവിധ്യമാർന്ന നിറങ്ങളിലുള്ള കുർത്തകളും ജാക്കറ്റുകളും മിക്സ് ആൻഡ് മാച്ച്‌ ചെയ്യുന്നതിലൂടെ ഓരോ ആഘോഷത്തിനും വ്യത്യസ്ത ലുക്ക് കണ്ടെത്താൻ സാധിക്കുന്നു.

 

ഇതിനൊപ്പം എംബ്രോയ്ഡറി ചെയ്ത ലോഫറുകളോ പുത്തൻ സ്നീക്കറുകളോ കൂടി ചേരുമ്പോള്‍ വിവാഹവേദികളില്‍ പുരുഷന്മാർ സ്റ്റൈല്‍ ഐക്കണുകളായി മാറുന്നു.