പരിപ്പ് അഞ്ചീശ്വര ക്ഷേത്ര സന്നിധിയിൽ “ഗംഗാതരംഗം” കലാവിരുന്ന് നാളെ രാത്രി 9.30 – ന് : ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനായി എത്തുന്നു ബാലപ്രതിഭ കുമാരി ഗംഗാ ശശിധരൻ .

Spread the love

കോട്ടയം: പരിപ്പ് അഞ്ചീശ്വര ക്ഷേത്ര സന്നിധിയിൽ “ഗംഗാതരംഗം”` കലാവിരുന്ന് നാളെ രാത്രി 9.30 – ന് നടക്കും.
മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാം ഉത്സവദിനത്തോടനുബന്ധിച്ചാണ് പരിപാടി.

video
play-sharp-fill

കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ വയലിനിലൂടെ മായാജാലം തീർത്ത് ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ മലപ്പുറം

സ്വദേശിയായ ബാലപ്രതിഭ കുമാരി ഗംഗാ ശശിധരൻ “ഗംഗാതരംഗം” എന്ന സംഗീതപരിപാടിയുമായി കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആദ്യമായി എത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈവിധ്യമാർന്ന സംഗീത നിശയിലൂടെ ഭക്തജനങ്ങൾക്കും സംഗീതാസ്വാദകർക്കും മനസിന് കുളിർമയേകുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.