
കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ 20നു തുറന്നു തുടങ്ങും.
. നിശ്ചയിച്ച തീയതിയേക്കാൾ 36 ദിവസം പിന്നിട്ടപ്പോഴാണ് ഷട്ടർ തുറക്കുന്നത്. പോളയും പായലും നിറഞ്ഞു പടിഞ്ഞാറന്‍ മേഖലയിലെ ജലാശയങ്ങള്‍ എല്ലാം മലിനമായിരിക്കുന്ന സാഹചര്യത്തിലാണ് ബണ്ട് തുറക്കുന്നത്.
മാര്‍ച്ച് 15ന് തുറക്കേണ്ട ഷട്ടറുകളാണ് 36 ദിവസത്തിനു ശേഷം തുറന്നു തുടങ്ങുന്നത്.
കഴിഞ്ഞ ദിവസം ഓണ്‍ലൈനായി കൂടിയ യോഗത്തിലാണു തീരുമാനും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11 – ന് ഷട്ടര്‍ തുറന്നിരുന്നു. ഷട്ടറുകള്‍ അടഞ്ഞു കിടക്കുന്നത് അപ്പര്‍ കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥക്ക് തകിടം മറിയ്ക്കുകയാണെന്നു ജനങ്ങള്‍ പറയുന്നു.
കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് നെല്കൃഷിയിറക്കാത്തതാണു ഷട്ടര്‍ ഉയര്‍ത്തുന്നതു വൈകാന്‍ കാരണം. നേരത്തെ ഷട്ടര്‍ ഉയര്‍ത്തിയാല്‍ ഉപ്പുവെള്ളം കയറി ആയിരക്കണക്കിനേക്കറിലെ നെല്‍ക്കൃഷി നശിക്കും. പടിഞ്ഞാറന്‍ ജലാശയങ്ങള്‍ മലിനമാകാനും പോളയും പായലും തിങ്ങി നിറയാനുമുള്ള പ്രധാന കാരണം ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തി ഉപ്പുവെള്ളത്തെ തടയുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പര്‍ കുട്ടനാട്ടിലെ നാളികേര കൃഷി പരാജയപ്പെടാനുള്ള പ്രധാന കാരണവും മത്സ്യസമ്പത്തു കുറയാനുള്ള കാരണവും തണ്ണീര്മക്കം ബണ്ട് അടച്ചിടുന്നതാണ്. യഥാസമയം തുറക്കാനായാല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പകുതിയിലേറെയും പരിഹരിക്കപ്പെടുമെന്നു വിദഗ്ധര്‍ പറയുന്നു. അടുത്ത വര്‍ഷം മുതലെങ്കിലും സമയബന്ധിതമായി പുഞ്ച കൃഷിയിറക്കുകയും മാര്‍ച്ച് 15 – ന് തന്നെ ഷട്ടര്‍ ഉയര്‍ത്തുകയും ചെയ്യണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



