Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

video
play-sharp-fill

സാധാരണഗതിയില്‍ മന്ത്രിമാരോട് ആരും നേരിട്ട് അനിഷ്ടം പ്രകടിപ്പിക്കാറില്ലെന്നും എല്ലാവരും നല്ലതുമാത്രമേ പറയാറുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ കാര്യം അങ്ങനെയല്ല. ക്രമസമാധാന ചുമതലയുള്ളതിനാല്‍ രാത്രിയില്‍ പോലും ഫോണ്‍ ഓഫ് ചെയ്യാതെ എപ്പോഴും ജാഗ്രതയോടെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ഡിജിപി ഹേമചന്ദ്രന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പൊലിസ് കൃത്യമായി ജോലി ചെയ്താല്‍ അത് പൊലിസിന്റെ അതിക്രമമാണെന്ന് പറയും. ഇനി ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാതിരുന്നാല്‍ അത് പൊലിസിന്റെ അനാസ്ഥയാണെന്നും കുറ്റപ്പെടുത്തും. ഒപ്പം പൊലിസിന്റെ ഓരോ പ്രവർത്തനങ്ങളും എപ്പോഴും കോടതിയുടെ കർശന നിരീക്ഷണത്തിലുമായിരിക്കുമെന്നും.” രമേശ് ചെന്നിത്തല വ്യക്തമാക്കി.