എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ;പൊലീസ് രാത്രിയോടെ സ്ഥലത്തെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

Spread the love

എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഉപേക്ഷിച്ചത്.

video
play-sharp-fill

ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. വൈകുന്നേരത്തോടെ ആരും വരാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് രാത്രിയോടെ സ്ഥലത്തെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വയോധികയെ നാളെ ബന്ധുക്കളെത്തി കൂട്ടികൊണ്ടുപോകുമെന്നാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളാരുമില്ലാതെ രാവിലെ മുതൽ വൈകിട്ട് വരെ വയോധിക ബസ് സ്റ്റാന്‍ഡിൽ തുടരുകയായിരുന്നു. ഭർത്താവും ബന്ധുക്കളും ആശുപത്രിയിൽ കൊണ്ടുപോകാനായി തന്നെ ഇവിടെ ഇരുത്തിയതെന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.