
സിനിമ ചരിത്രത്തെ തിരുത്തിക്കുറിച്ച് രണ്‍വീർ സിംഗ് ചിത്രം ധുരന്ധർ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളുടെയും ആഗോള ഗ്രോസ് ബോക്സ് ഓഫിസ് കളക്ഷൻ 3000 കോടി കവിഞ്ഞു. ഇന്ത്യൻ സിനിമ ഇതുവരെ നേടുന്ന ഏറ്റവും ഉയർന്ന കലക്ഷനാണിത്.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ആദിത്യ ധര് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ധുരന്ധർ.
ഏറ്റവും വേഗത്തില്‍ 1000 കോടി ക്ലബില്‍ ഇടം നേടുന്ന ഇന്ത്യൻ സിനിമയായ ധുരന്ധർ: ദ് റിവഞ്ച്. 2026 മാർച്ച് 19നാണ് രണ്ടാം ഭാഗം റിലീസിനെത്തുന്നത്. ഇന്ത്യയില്‍ നിന്നും 814 കോടിയും ഓവർസീസില്‍ നിന്ന് 274 കോടിയും ആദ്യ ആഴ്ച ചിത്രം വാരിക്കൂട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ഇല്ലാതെയാണ് ധുരന്ധറിന്റെ ഈ വലിയ വിജയമെന്നതും ശ്രദ്ധേയം. നിർമാതാക്കളിലൊരാളായ ജിയോ സ്റ്റുഡിയോസ് ആണ് കണക്ക് പുറത്തുവിട്ടത്.
550 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നാല് ദിനം കൊണ്ട് നേടിയ ഗ്രോസ് കലക്ഷൻ. വിദേശത്തു നിന്നും ചിത്രം നാല് ദിനം കൊണ്ട് സ്വന്തമാക്കിയത് 211 കോടി. കേരളത്തിലും ചിത്രം13 കോടി കലക്ഷൻ സ്വന്തമാക്കി.



